Tuesday, 6 January 2015

ഉദയാർക്കപുരം,തകഴി ....
 തിരുവിതാംകൂർ മഹാരാജ്യം ... ചെമ്പകശ്ശേരി അന്ഗരാജ്യം .. അമ്പലപ്പുഴക്ക്‌ 4  കിലോമീറ്റർ കിഴകുമാറി പമ്പ നദിയുടെ കൈവഴിയായ പൂകയ്ത ആറിനു സമീപമുള്ള ഐശ്വര്യ പൂർണ്ണമായ പ്രദേശമാണ് തകഴി ...
അതി സമ്പന്നമായ ശ്രീ ധർമ്മ ശാസ്ത ക്ഷേത്രമാണ് ഇ ദേശത്തിന്റെ ആധാരം ...
തകഴിയിലെ മുഴുവൻ കരകളിലുള്ള വസ്തുവും തകഴി അയ്യൻ ദേശക്കാർക്ക് നൽകിയിട്ടുള്ളതാണ്... ഇന്ന് ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം അധീനതയിൽ പ്രവർത്തിച്ചു പോരുന്നു..
ഇ ദേശത്തെ യും ഇവിടുത്തെ ഭഗവാനെയും പറ്റി ധാരാളം ഐദിഹ്യങ്ങൾ എന്റെ കുട്ടികാലം മുതലേ കേട്ടിട്ടുള്ളതാണ് ... ക്ഷമിക്കുക എന്റെ  മാത്രമല്ല ; ഇ പുണ്യ ഭൂമിയിൽ ജനിച്ചു വളര്ന്ന എല്ലാവരും തന്നെ അതൊക്കെ കേട്ട് വളര്ന്നവരാകുന്നു.
ക്ഷേത്രം
 കിഴക്കോട്ടു ദർശനമുള്ള മഹാ ക്ഷേത്രങ്ങളുടെ കണക്കില പെടുത്താവുന്ന ക്ഷേത്രം ... നിത്യം 5 പൂജകൾ .. ഉഷപ്പുജ , കാൽതപ്പുജ , ശിവലി , പന്തീരടി പൂജ , നവകം ഉച്ചപൂജ ശിവലി , വൈകിട്ട് ദീപാരാധന അത്താഴ പൂജ ശിവലി ..
പൂജതി കാര്യങ്ങൾക്കായ്‌ പണ്ടുമുതലേ 2 ബ്രാഹ്മണ കുടുംബങ്ങളെ നിയോഗിച്ചിരിക്കുന്നു  അത് ഇന്നും കരാഴിമ വ്യവസ്ഥയിൽ മുന്നോട്ട് പോകുന്നു അടിമന ഇല്ലം , പാലത്തിൻകര ഇല്ലം , ക്ഷേത്രം തന്ത്രം വൈകം മനയതാറ്റു മനയുടെ അവകാശമാണ്.